വയനാടിന് ലക്കിടിയല്‍ ആകര്‍ഷകമായ ഗേറ്റ് താജ് ​ഗ്രൂപ്പ് ഒരുക്കും. വൈഫൈ 23 യില്‍ താജ് വയനാട് ഉടമ മോഹനകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ വെയര്‍ഹൗസ് വയനാട് മെഡിക്കല്‍ കോളേജിനും പേരിയ കമ്മ്യൂണിറ്റി സെന്ററിനും 28 ലക്ഷം രൂപയുടെ ധനസഹായം നല്‍കും.

പെട്രോനെറ്റ്‌സ് അടിസ്ഥാന സൗകര്യം ഒരുക്കും. കെ.എസ്.ഐ.ഡി.സി ജില്ലയിലെ വിവിധ പദ്ധതികൾക്ക് പിന്തുണ നൽകും. ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും വയനാട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളിയാകും. ഹാരിസണ്‍ മലയാളം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളിയാകും. ആരോഗ്യമേഖല, ആദിവാസി മേഖലകള്‍ എന്നിവയില്‍ സഹായം എത്തിക്കും. സ്‌കൂള്‍തല ദുരന്തനിവാരണ പദ്ധതിയിലും പങ്കാളിയാകും. കബനി വാലി റോട്ടറി ക്ലബ്ബ് അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതിയില്‍ ധനസഹായം നല്‍കും.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കേരളയും സഹായ സന്നദ്ധത അറിയിച്ചു. പിരാമല്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ ആരോഗ്യമേഖലയല്‍ ആസ്പിരേഷണല്‍ ജില്ലയ്ക്ക് ഹ്യൂമന്‍ റിസോഴ്‌സുകളെ ലഭ്യമാക്കും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാമെന്ന് ഏറ്റിട്ടുണ്ട്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരോഗ്യമേഖലയില്‍ സഹായങ്ങള്‍ എത്തിക്കും. ഇസാഫ് ബാങ്ക് ജില്ലയുടെ പദ്ധതികളില്‍ അനുയോജ്യമായതില്‍ പങ്കാളിയാകും. ഐ.സി.ഐ.സി ബാങ്ക് അനുയോജ്യമായ പദ്ധതി നിര്‍വ്വഹണം നടത്തും. കാനറ ബാങ്ക് പട്ടിവര്‍ഗ്ഗവികസനത്തിലും ടൂറിസം വികസനത്തിലും പങ്കുചേരും. നബാര്‍ഡ് ജില്ലയില്‍ ഏഴ് പ്രോജക്ടുകള്‍ നടപ്പാക്കിവരുന്നതായും കൂടുതല്‍ പദ്ധതികള്‍ കൂടിയാലോചിച്ച് ഏറ്റെടുക്കുമെന്നും പ്രതിനിധി അറിയിച്ചു.

കൊട്ടക് ബാങ്ക് ജില്ലയിലെ രണ്ട് അങ്കണവാടികള്‍ ഏറ്റെടുക്കും. ഹഡ്‌കോ, ബി.പി.സി.എല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ അവരുടെ സി.എസ്.ആര്‍ പദ്ധതികള്‍ ജില്ലയില്‍ നേരിട്ടെത്തി അവതരിപ്പിക്കും. അനുയോജ്യമായ പ്രോജക്ടുകള്‍ ഇവര്‍ ഏറ്റെടുക്കും. കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏജന്‍സികളും കമ്പനികളുമെല്ലാം വയനാട്ടിനായി അവതരിപ്പിക്കപ്പെട്ട പദ്ധതികളില്‍ വിവിധ മേഖലകള്‍ തെരഞ്ഞെടുത്ത് സി.എസ്.ആര്‍ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പുനല്‍കി.