മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ അവബോധം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമുക്തിമിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല സംവാദമത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരായ ചിന്ത വളർത്തുന്നതിന് സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നിന്നും തെരഞ്ഞെടുത്ത മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംസ്ഥാനതല സംവാദമത്സരം  ജൂലൈ 18  ഉച്ചയ്ക്ക് 1.30 ന്
തിരുവനന്തപുരം വട്ടപ്പാറ PMS ദന്തൽ കോളേജ് ആഡിറ്റോറിയത്തിൽ  നടക്കും.

ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ് മോഡറേറ്റർ ആയ സംവാദമത്സരത്തിൽ പങ്കെടുക്കാനുള്ളവരെ, സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) കണ്ടെത്തിയിട്ടുണ്ട്.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ.അനിൽ സമാപനസമ്മേളന ഉദ്ഘാടനവും  സമ്മാനദാനവും നിർവഹിക്കും. വൈകുന്നേരം 4.15ന് നടക്കുന്ന ചടങ്ങിൽ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബീന ജയൻ അദ്ധ്യക്ഷ്യത വഹിക്കും.