ചവറ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് പി വി സി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 33 കുടുംബങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ വകയിരുത്തിയാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. മത്സ്യമേഖലയില്‍ ഉള്ളവരുടെ ക്ഷേമം മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി/ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷനായവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധജലം സംഭരിക്കുന്നതിനാണ് 500 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്. കരുത്തുറ എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ ചവറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി ജോര്‍ജ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.