സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിങ്/സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജുകളിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാവുന്നതിനുള്ള സൗകര്യം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.