സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക ക്ലാസുകൾ, ഓരോ വിഷയത്തിലും തയാറാക്കിയ സ്വയം പഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസുകൾ എന്നീ മാർഗങ്ങളീലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ ഉറപ്പുവരുത്തണം. ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു അഥവാ തത്തുല്യമാണ്.

അപേക്ഷകർ 18 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ ‌പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുത്താൽ മതിയാകും. ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. വിശദവിവരങ്ങൾക്ക്: 0471-2325101, 8281114464, www.srccc.in.