കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് തിരിവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പദ്ധതിയായ 10 പ്രദേശങ്ങളിലെ 125 തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നാളെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആര്യശാല തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയെ തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. പിഎംജിയിലെ കേരള ശാസാത്ര സാങ്കേതിക മ്യൂസിയം ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങളിൽ ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.