സംസ്ഥാന സർക്കാരിന്റെ വനിതാ സംവിധായകർക്കായുള്ള സിനിമാ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമിച്ച് താരാ രാമാനുജൻ സംവിധാനം  ചെയ്ത വനിതാ സിനിമയായ ”നിഷിദ്ധോ”.യുടെ പ്രീ സെയിൽ കൂപ്പൺ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഹോണ്ട ആക്റ്റിവ സ്‌കൂട്ടർ ടിക്കറ്റ് നമ്പർ 159696 ന് ലഭിച്ചു. രണ്ടാം സമ്മാനമായ രണ്ട് എൽ.ഇ.ഡി. ടി.വികൾ ടിക്കറ്റ് നമ്പർ152173, 130930 എന്നിവയ്ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ മൂന്ന് വാഷിംഗ് മെഷീനുകൾ ടിക്കറ്റ് നമ്പറുകളായ 114457, 254119, 203231 എന്നിവയ്ക്കാണ് ലഭിച്ചത്. കേരള സംസ്ഥാനഭാഗ്യക്കുറി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെതിരുവല്ലം വാർഡ് കൗൺസിലറായ ഡി. ശിവൻകുട്ടി, അഡ്വക്കേറ്റ് ആദർശ് ജെ.ആർ, ബൈജു (ഫെയിം മുൻഷി ബൈജു) എന്നിവരടങ്ങുന്ന പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.

വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവർ ജൂലൈ 22 മുതൽ  സെപ്റ്റംബർ 21 വരെ സമ്മാനർഹമായ ടിക്കറ്റുമായി കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിൽ എത്തിച്ചേരണം. കാലയളവിനുള്ളിൽ ഹാജരാക്കാത്ത ടിക്കറ്റുകൾക്ക്‌ സമ്മാനം നൽകില്ലെന്നു മാനേജിങ് ഡയറക്ടർ അറിയിച്ചു.