കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്ല്യൂ എം പി ) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നതിന് കൊയിലാണ്ടി നഗരസഭയിൽ ഒന്നാം ഘട്ട യോഗം ചേർന്നു. യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിജില പറവക്കൊടി, ഷിജു മാസ്റ്റർ, അജിത്ത് മാസ്റ്റർ, കെ.എ ഇന്ദിര ടീച്ചർ നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, മുൻസിപ്പൽ എഞ്ചിനീയർ ശിവ പ്രസാദ് എന്നിവർ സംസാരിച്ചു.

കെ എസ് ഡബ്ല്യൂ എം പി എസ് സി ഇ ജാനറ്റ് ടി എ, എഫ് എം ഇ ഡി പി എം സി ബീന ജോസ്, എസ് ഡി ഇ ടി എസ് സി ജെയ്സൺ ടി ജെ, കെ എസ് ഡബ്ല്യൂ എം പി എസ് ഡബ്യൂ എം എഞ്ചിനീയർ നിഖില എന്നിവർ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ സംഘടന പ്രവർത്തകർ, വിവിധ ക്ലബ്ബുകളിലെ ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ പ്രജില.സി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ബാബു ഇ നന്ദിയും പറഞ്ഞു.