കുന്നത്തൂര്‍ താലൂക്കില്‍ മിനി സിവില്‍ സ്റ്റേഷന് ഭരണാനുമതിയായി. ശാസ്താംകോട്ടയില്‍ അനുവദിച്ച സിവില്‍ സ്റ്റേഷന്റെ ഭരണ സാങ്കേതിക അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കും. 11.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ശാസ്താംകോട്ടയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് മിനി സിവില്‍ സ്റ്റേഷന്‍ ഉയരുക. ഇവിടെ നിലവിലുളള ക്വാര്‍ട്ടേഴ്സ് പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. അഞ്ചു നിലകളുള്ള മന്ദിരമാണ് നിര്‍മിക്കുക. ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. ഇതോടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പുതിയ സിവില്‍ സ്റ്റേഷനിലേക്ക് മാറും. താലൂക്കിന്റെ വര്‍ഷങ്ങളായുള്ള അവശ്യത്തിനാണ് പരിഹാരമാകുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു.