കല്‍പ്പറ്റ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ പരിഗണിച്ചതില്‍ പത്തൊമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഭൂമി കയ്യേറ്റം, കുടുംബ പ്രശ്നം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. വനിത സെല്‍ ഇന്‍സ്പെക്ടര്‍ വി. ഉഷാകുമാരി, അഡ്വ. ആലീസ്, സ്റ്റേഷന്‍ ഹൗസ് ഓഫീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.