പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് അധിക ജലം ചാലക്കുടി പുഴയിലേയ്ക്ക് തുറന്നു വിടുന്നതിൻ്റെ മുന്നൊരുക്ക നടപടികൾ വിലയിരുത്താനായി ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു.
ആവശ്യമെങ്കിൽ മലക്കപ്പാറ മേഖലയിലേക്ക് ആംബുലൻസ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. പുഴകളിലെ മീൻ പിടുത്തം തടയുന്നതിന് പോലീസും വനം വകുപ്പും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. അന്നമനട ഗ്രാമപഞ്ചായത്തിലെ പുറക്കുളം, നെടുകുളം തോടുകളിൽ നിന്ന് പുല്ല്, ചണ്ടി എന്നിവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചീനിയർ സ്വീകരിക്കും.
ചാലക്കുടി നഗരസഭാ പരിധിയിയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ/ ശിഖരങ്ങൾ അടിയന്തിരമായി മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കാനും തീരുമാനിച്ചു.

യോഗത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ചാലക്കുടി നഗരസഭ ചെയർപേഴ്സൺ എബി ജോർജ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ ശ്രീലത, സിജോ, ശാന്തകുമാർ, വിനീത, കൊടുങ്ങല്ലൂർ നഗരസഭ സെക്രട്ടറി വൃജ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, പൊരിങ്ങൽക്കുത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈലശ്രീ, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ലക്ഷമി, ചാലക്കുടി ഫയർ ആന്റ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ചാലക്കുടി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കെ എസ് ഇ ബി പ്രതിനിധി, ജില്ല ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.