കെ.എസ്.എഫ്.ഇ അമ്പലപ്പാറ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചു

കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്നും 900ല്‍ അധികം യുവതി യുവാക്കള്‍ക്ക് പി.എസ്.സി വഴി കെ.എസ്.എഫ്.ഇയില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അമ്പലപ്പാറയില്‍ നടന്ന കെ.എസ്.എഫ്.ഇ അമ്പലപ്പാറ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചെലവ് ചുരുക്കി പരമാവധി ആളുകള്‍ക്ക് സഹായം നല്‍കുകയും ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതുകൊണ്ട് സര്‍ക്കാറിന്റെ ധനകാര്യസ്ഥാപനങ്ങളെല്ലാം മികച്ച ലാഭത്തിലാണ്. കെ.എസ്.എഫ്.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം ചിട്ടിയാണ്. സ്ഥാപനത്തിന്റെ വിശ്വാസ്യത കാരണം നിരവധി ആളുകള്‍ക്കാണ് കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം തുണയാവുന്നതെന്നും മന്ത്രി പറഞ്ഞു.


പരിപാടിയില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി, വാര്‍ഡ് അംഗം കമലാക്ഷി, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ സനില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.