പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ നവകേരള മിഷന്റെ ഭാഗമായി കേരള ഹരിതകേരള മിഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചു. ‘ജലബജറ്റ്, മണ്ണ്-ജലം-വായു സംരക്ഷണ നെറ്റ് സീറോ കാർബൺ’ എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് നവകേരള മിഷൻ സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷത വഹിച്ചു.
‘സുസ്ഥിര വികസനം നമ്മുടെ നാട്ടിൽ എങ്ങിനെ സാധ്യമാക്കാം’ എന്ന വിഷയത്തിൽ വിവിധ സെഷനുകളിലായി ഫാക്കൽറ്റികളായ എബ്രഹാം കോശി, രാജേന്ദ്രൻ, ഡോ. ധന്യ, ജിതിൻ എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ് മുസ്തഫ, മിസിരിയാ സൈഫുദ്ധീൻ, ബീന ടീച്ചർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ കെ സുബൈർ, ആരിഫ നാസർ വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.