സമഗ്ര ശിക്ഷാ കേരളയുടെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ മലപ്പുറം ബി.ആർ.സിയിൽ വെച്ചും നിലമ്പൂർ ബി.ആർ.സിയിൽ വെച്ചും അധ്യാപകർക്ക് പോക്‌സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നിലമ്പൂരിൽപ നടന്ന പരിപാടി നിലമ്പൂർ ഉപജില്ലാ പ്രിൻസിപ്പൽ കോഡിനേറ്റർ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി അംഗം അഡ്വ. പി.എം നസീർ പോക്‌സോ നിയമം സംബന്ധിച്ച അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ക്ലാസിൽ നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എം.പി ഷീജ സ്വാഗതവും ഷീജ ജോസഫ് നന്ദിയും പറഞ്ഞു. മലപ്പുറം ബി.ആർ.സിയിൽ നടന്ന പരിപാടി മലപ്പുറം ഉപജില്ലാ പ്രിൻസിപ്പൽ കോർഡിനേറ്റർ വി.പി ഷാജു ഉദ്്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയ്‌നർ പി.പി രാജൻ സ്വാഗതം പറഞ്ഞു. മലപ്പുറം ബി.പി.സി പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. റഷീദ് മുല്ലപ്പള്ളി, സുമതി, ഷബീബ്, രശ്മി, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്ന പി. പരമേശരത്ത് എന്നവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.