സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് ചേര്‍ന്നതല്ല മാലിന്യം വലിച്ചെറിയുന്നതെന്നും മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ശുചിത്വ സേനയാണ് ഹരിതകര്‍മ്മ സേന. മാലിന്യക്കൂനകള്‍ ഉണ്ടാവുമ്പോഴാണ് പകര്‍ച്ചവ്യാധികള്‍ കൂടുന്നതും തെരുവുനായകള്‍ പെരുകുന്നതും. അടുത്ത മാര്‍ച്ച് 30 ആവുമ്പോഴേക്കും കേരളം മാലിന്യ മുക്ത പ്രദേശമാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.

ഹരിതകര്‍മ്മസേനയുടെ രസീതിയുണ്ടെങ്കില്‍ മാത്രമേ പഞ്ചായത്തിന്റെ സേവനങ്ങള്‍ നല്‍കുകയുള്ളൂവെന്ന് തീരുമാനമെടുത്ത ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ലക്ഷ്മി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ ഗംഗാധരന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.മനോജ് കുമാര്‍, അഹമ്മദ് കല്ലട്ര, രാജന്‍ കെ.പൊയിനാച്ചി, സുജാത രാമകൃഷ്ണന്‍, കെ.കൃഷ്ണന്‍, മൈമൂന അബ്ദുള്‍ റഹ്‌മാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ എന്‍.ബാലചന്ദ്രന്‍, അബ്ദുള്‍ ഖാദര്‍ കളനാട്, ടി.നാരായണന്‍, പുരുഷോത്തമന്‍, ദേളി മുഹമ്മദ്, തുളസീധരന്‍ ബളാനം തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി എം.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കുന്നു