ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ‘ഒരു ജീവിതം ഒരു കരള്‍’ എന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. ശ്രീദേവി ബോധവത്ക്കരണ ക്ലാസ് നടത്തി. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കായി ഹെപ്പറ്റൈറ്റിസ് പരിശോധനാ ക്യാമ്പും നടന്നു. പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആഷാപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.


ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പാലക്കാട്, പുതുശ്ശേരി ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ശോഭന, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീത, വാര്‍ഡ് മെമ്പര്‍ എം. സുഭാഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍ ശെല്‍വരാജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍, പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പ്പെക്ടര്‍ ആര്‍. ഷോഗണ്‍ ബാബു, പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ആതിര, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.