ജല ജീവൻ മിഷൻ പ്രവൃത്തി പുരോഗതി അവലോകന യോഗം സബ് കലക്ടർ വി ചെൽസാസിനിയുടെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പ്രകാരം ജില്ലയിൽ ഇതുവരെ 1,00, 553 കുടിവെള്ള കണക്ഷനുകൾ നൽകിയതായി അവലോകന യോ​ഗത്തിൽ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗനിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

ചാത്തമംഗലം പഞ്ചായത്തിലെ താന്നികോട്ടുമലയിലേക്കുള്ള വഴി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ യോ​ഗത്തിൽ നൽകി. കൂടാതെ അനുമതി ലഭ്യമാക്കേണ്ട റോഡുകളുടെ വിവരങ്ങളും പ്രൊജക്റ്റ് ഡിവിഷൻ എസ്‌സിക്യൂട്ടീവ് എഞ്ചിനീയർ വിശദീകരിച്ചു. സബ് കലക്ടറുടെ ചേംബറിൽ ചേർന്ന യോ​ഗത്തിൽ റവന്യു ഉദ്യോഗസ്ഥർ, കേരള ജല അതോറിറ്റി എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.