പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിക്കുന്ന തുക ഭാവിയിലേക്കുള്ള മൂലധന നിക്ഷേപമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന സമാദരണം – 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസം പുത്തനുണർവിലാണെന്നും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ജോലികളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനോടൊപ്പം മക്കളെ നല്ല മനുഷ്യരാക്കാനും രക്ഷിതാക്കൾ ലക്ഷ്യമാക്കണം. സാമൂഹ്യ പ്രതിബന്ധതയുള്ള സമൂഹമായി വിദ്യാർത്ഥികളെ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാജി പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെയും സമ്പൂർണ വിജയം നേടിയ സ്കൂളുകളെയും മന്ത്രി ആദരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ. എച്ച് സാജൻ, കെ എസ് സരസു എന്നീ അധ്യാപകരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മാരായ കെ എസ് ജയ, പി എം അഹമ്മദ്, ദീപ എസ് നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ വി വല്ലഭൻ, വി എസ് പ്രിൻസ്, കെ ആർ മായ, റഹീം വീട്ടിപ്പറമ്പിൽ, അഡ്വ. മുഹമ്മദ് ഗസാലി, അഡ്വ. ജോസഫ് ടാജറ്റ്, ജലീൽ ആദൂർ, സാബിറ, പി എസ് വിനയൻ, വി ജി വനജ കുമാരി, ലീല സുബ്രഹ്മണ്യൻ, ശോഭന ഗോകുൽനാഥ്, ജിമ്മി ചൂണ്ടൽ, ബെന്നി ആന്റണി, പത്മം വേണുഗോപാൽ, സൂർജിത്, സുഗത ശശിധരൻ, ജനിഷ് പി ജോസ്, ഷീല അജയഘോഷ്, മഞ്ജുള അരുണൻ, കെ വി സജു, ലിനി ടീച്ചർ, ഷീന പറയങ്ങാട്ടിൽ, സരിത രാജേഷ്, വിഎച്ച്എസ്ഇ എ ഡി ലിസി ജോസഫ്, തൃശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ശ്രീജ, തൃശ്ശൂർ ഡിപിസി എസ് എസ് കെ ഡോ. എൻ ജെ ബിനോയ്, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ വി എം കരീം, കൈറ്റ് ജില്ലാ കോഡിനേറ്റർ എം അഷറഫ്, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ അജിതകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ അൻസർ കെ എ എസ്, തൃശൂർ ഈസ്റ്റ് എഇഒ പി എം ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.