തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ വകുപ്പുകളിൽ /സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 അസിസ്റ്റന്റ് തസ്തികയിൽ 37,400-79,000 ശമ്പള സ്കെയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ 3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും വേണം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 25,100-57,900 ശമ്പള സ്കെയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേഷൻ/ഓഫീസ് ഓട്ടമേഷൻ പാക്കേജസുമാണ് യോഗ്യത.

താത്പര്യമുള്ളവർ ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ   പാർട്ട്-I റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഫോൺ: 0471 2553540)  എന്ന വിലാസത്തിൽ സെപ്റ്റംബർ 11നു വൈകിട്ട് മൂന്നിനു മുമ്പ് ലഭ്യമാക്കണം.