സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ 127-മത് യോഗ തീരുമാന പ്രകാരം പാരിസ്ഥിതിക അനുമതി പുതുക്കി നൽകാൻ അപേക്ഷ നൽകണം.

ജില്ലാ പാരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്ന് 2016 ജനുവരി 15 മുതൽ 2018 സെപ്റ്റംബർ 13 വരെ നേടിയ എല്ലാ അംഗീകൃത പാരിസ്ഥിതികാനുമതികളും 2023 ഏപ്രിൽ 28ലെ ഓഫീസ് മെമ്മോറാണ്ടം നിഷ്‌കർഷിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ, പുതുക്കി നേടേണ്ടതുണ്ട്. അതിനുള്ള അപേക്ഷ അനുബന്ധരേഖകൾ സഹിതം പരിവേഷ് (PARIVESH) പോർട്ടൽ മുഖേന നൽകണം. നിശ്ചിത പരിധിയ്ക്കുള്ളിൽ പുതുക്കിയിട്ടില്ലാത്ത പാരിസ്ഥിതികാനുമതികൾക്ക് 2024 ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടായിരിക്കില്ലെന്നുംവിശദാംശങ്ങൾക്കായി സംസ്ഥാന പരസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കണമെന്നും അതോറിറ്റി അറിയിച്ചു.