തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോ (അനസ്തേഷ്യോളജി), പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, അസി. പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.  മെഡിസിൻ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14നും ജനറൽ സർജറിയിൽ 16നും അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 18നും രാവിലെ 11 മണിക്ക് അസി. പ്രൊഫ. നിയമനത്തിനുള്ള ഇന്റർവ്യൂ നടക്കും.  ഓഗസ്റ്റ് 18ന് ഉച്ച 2ന് പീഡിയാട്രിക് നെഫ്രോളജിയിൽ സീനിയർ റസിഡന്റ് ഇന്റർവ്യൂ നടത്തും.

അതാത് വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത.  70,000 രൂപയാണ് പ്രതിമാസ വേതനം.  ഒരു വർഷമാണ് കരാർ കാലാവധി.  മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.