കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷം ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ഓഗസ്റ്റ് 12 ന് രാവിലെ 10 മുതൽ ഉച്ച 12 വരെ സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാർഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽകാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിൽ.