എടവക ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് കിടപ്പു രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എടവക പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു.

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, അഡ്ജസ്റ്റബിള്‍ കട്ടിലുകള്‍, വീല്‍ ചെയറുകള്‍, വാക്കറുകള്‍, ട്രൈപോഡ് വാക്കിംഗ് സ്റ്റിക്കുകള്‍, എയര്‍ ബെഡ്ഡുകള്‍, എല്‍ബോ ക്രച്ചസ്, എയര്‍ കുഷ്യന്‍, നെബുലൈസറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ എടവകയിലെ കിടപ്പു രോഗികള്‍ക്ക് പാലിയേറ്റീവ് ക്ലിനിക്ക് വഴി സൗജന്യ സേവനം എന്ന നിലയ്ക്ക് ലഭ്യമാക്കും. പാലിയേറ്റീവ് ടീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയില്‍ പ്രതിമാസം 16 ദിവസം ഗൃഹസന്ദര്‍ശനവും നടത്തുന്നു.

ചടങ്ങില്‍ ജനപ്രതിനിധികളായ ജോര്‍ജ് പടകൂട്ടില്‍, അമ്മദ്കുട്ടി ബ്രാന്‍, എം.പി വല്‍സന്‍, ഗിരിജ സുധാകരന്‍, സി.സി സുജാത, ലിസി ജോണ്‍, കെ. സര്‍ഫുന്നീസ, ലത വിജയന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.സി പുഷ്പ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ്, നഴ്സ് ബിന്ദു സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.