സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് /IHRD/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17 മുതൽ 22 വരെ അതത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളജുകളിൽ നടക്കും.
അപേക്ഷകർക്ക് ആഗസ്റ്റ് 12 മുതൽ 16 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല.
അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, അതിനാൽ സൗകര്യപ്രദമായ ജില്ലകൾ നോക്കി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമില്ല. www.polyadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതാതു നോഡൽ പോളീടെക്‌നിക് കോളജുകളിൽ ഹാജരാകണം. സ്‌പോട്ട് അഡ്മിഷൻ സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.