തിരുവനന്തപുരം വ’ട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളജിൽ 2023-24
അധ്യയന വർഷം കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്‌നോളജി കോഴ്‌സിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് 22-ന് രാവിലെ 10 ന് കോളേജിൽ  നടക്കും. കെ.ജി.റ്റി.ഇ പ്രീ പ്രെസ്സ് ഓപറേഷൻ & പ്രെസ്സ്‌വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിൻറിംഗ് ടെക്‌നോളജി ഡിപ്ലോമ ആണ് യോഗ്യത. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 2360391.