വ്യവസായ വകുപ്പ് വഴി നടപ്പാക്കിയ മാർജിൻമണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ മൂന്നു വരെ സർക്കാർ നീട്ടി. പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും, പ്രവത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പ കുടിശ്ശികതുക എഴുതിത്തള്ളും. വായ്പാ കുടിശ്ശികയുള്ള മറ്റു യൂണിറ്റുകൾക്ക് തിരിച്ചടവിൽ ഇളവ് ലഭിക്കും. കുടിശ്ശികയായുള്ള യൂണിറ്റുകൾ സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിയ്ക്കകം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസിലോ നൽകണം. കൂടുതൽ വിവരങ്ങക്കൾക്ക്: 0471-2326756, 9188217001.