കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനെ ഭിന്നശേഷി സൗഹൃദ കെട്ടിട സമുച്ചയമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ആക്‌സസിബിലിറ്റി ഇന്ത്യ പദ്ധതിയുടെ ഭാഗമായി 55 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഭിന്നശേഷി സൗഹൃദ ശൗചാലയം, പ്രത്യേക റാംപ് , കൈവരി എന്നിവ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ എഡിഎം അനില്‍ ജോസ്, സിവില്‍ സ്‌റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.