ധനസഹായം; അപേക്ഷ ക്ഷണിച്ചു

രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ കാര്‍ഷിക ഉല്‍പ്പാദക സംഘടനകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തന വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന കൃഷി വകുപ്പ് വായ്പാധിഷ്ഠിത ധനസഹായം നല്‍കും. താത്പര്യമുള്ള കാര്‍ഷിക ഉദപ്പാദക സംഘടനകള്‍ കല്‍പ്പറ്റ, അമ്മൂസ് കോപ്ലക്‌സിലെ ആത്മ പ്രൊജക്ട് ഡയറക്ടറേറ്റുമായി സെപ്തംബര്‍ അഞ്ചിനകം ബന്ധപ്പെടണം. ഫോണ്‍: 04936 296205.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ആരംഭിച്ച് രണ്ട് മാസത്തിനകം ംംം.ലഴൃമി്വേ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ അപേക്ഷ നല്‍കണം. വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddcalicut@gmail.com ഫോണ്‍: 0495 2377786.

അഭയകിരണം പദ്ധതി; അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്ന ബന്ധുവിന് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 1000 രൂപയാണ് ധനസഹായം. 50 വയസ്സ് കഴിഞ്ഞ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുക. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 15 ന് നകം അപേക്ഷ നല്‍കണം. മുന്‍വര്‍ഷം ധനസഹായത്തിന് അപേക്ഷിച്ചവരും ഇതേ വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഫോണ്‍: 04936 296362.

മത്സ്യവിത്തുല്‍പ്പാദന യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ മത്സ്യവിത്തുല്‍പ്പാദന യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വരാല്‍, കരിമീന്‍ വിത്തുല്‍പ്പാദന യൂണിറ്റ് പദ്ധതിയിലേക്ക് താത്പര്യമുള്ളവര്‍ കാരാപ്പുഴ മത്സ്യഭവനിലോ, തളിപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സെപ്തംബര്‍ 5 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്- 04936 293214, കാരാപ്പുഴ മത്സ്യഭവന്‍- 8075739517, 9745901518, തളിപ്പുഴ മത്സ്യഭവന്‍- 7619609227, 8921581236.