പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം
പി.നന്ദകുമാർ എം.എൽ എ നിർവ്വഹിച്ചു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13,80,000 രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.

നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ. ഒ ഷംസു, ഷീന സുദേശൻ, നഗരസഭാ അംഗം നിഷാദ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ രശ്മി, അങ്കണവാടി നിർമ്മിക്കുന്നതിനായി ഭൂമി വിട്ടുനൽകിയ സുനിൽ,വിനീത, അങ്കണവാടി വർക്കർ ലിജിത, ഷൈമ, എം. ഫസലു ,എ.ഡി.എസ് സജിത, കുഞ്ഞുമുഹമ്മദ്മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.