കുന്നംകുളം നഗരസഭ 29-ാം വാര്‍ഡ് ആര്‍ത്താറ്റ് സൗത്തില്‍ ഓണക്കാല ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ പൂകൃഷിയാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് നടത്തിയത്.

നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2700 ചെടികളാണ് പദ്ധതിക്കായി വച്ചുപിടിപ്പിച്ചത്. ആര്‍ത്താറ്റ് സ്വദേശി ലിന്‍സന്‍ ആണ് പൂകൃഷിക്കായി സ്ഥലം വിട്ടുനല്‍കിയത്. ചടങ്ങില്‍ ലിന്‍സന് പൂക്കൂട നല്‍കി ആദരിച്ചു.

വാര്‍ഡില്‍ രണ്ടിടത്തായി നടന്ന പൂകൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ പ്രിയ സജീഷ് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പി കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ ഷീജ ഭരതന്‍, സുനില്‍കുമാര്‍, കുടുംബശ്രീ പ്രതിനിധി ഷൈമോള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.