ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. നിരവധി രോഗികൾ എത്തുന്നതിനാൽ ആശുപത്രിയിലേക്ക് കൂടുതൽ ഡോക്ടർമാരെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രൊപോസൽ അയക്കാൻ പഞ്ചായത്തിനോട് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രിയിലെ വിവിധ സംവിധാനങ്ങളും സൗകര്യങ്ങളും സന്ദർശിച്ച ശേഷം മന്ത്രി ജീവനക്കാരോടും രോഗികളോടും സംസാരിച്ചു.

വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം, ഡി പി എം ഡോ.സി.കെ ഷാജി, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പി.കെ ദിവ്യ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.