ഓണാഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ റവന്യൂ ജീവനക്കാർക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം സുമിത്ത് തോമസ്, എസ് അഖിൽ എന്നിവരും രണ്ടാം സ്ഥാനം ഡി സിന്ധു, ജി ലോലിത, മൂന്നാം സ്ഥാനം എസ് ശാരി, റോസ് മരിയ തോമസും കരസ്ഥമാക്കി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരം കാണാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും എത്തി. സ്പെഷ്യൽ വില്ലേജ് ഓഫീസർ മജു മനോജ് ആയിരുന്നു ക്വിസ് മാസ്റ്റർ. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ആലിസ് മാത്യു മത്സരത്തിന് നേതൃത്വം നൽകി.

കേരള ചരിത്രം, ഭാഷ, സംസ്കാരം, കല, രാഷ്ട്രീയം എന്നീ മേഖലകളിലായി വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച് ജീവനക്കാരുടെ അറിവുകൾ വിലയിരുത്തുന്ന ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 10 റൗണ്ടുകളിലായി സംഘടിപ്പിച്ച മത്സരത്തിൽ ദൃശ്യം റൗണ്ട് സാംസ്കാരിക തനിമ കൊണ്ട് വേറിട്ട് നേരിട്ടുനിന്നു.

കേരളത്തിലെ തെക്കുമുതൽ വടക്ക് വരെയുള്ള പ്രദേശങ്ങളിലെ സാംസ്കാരിക തനിമ ഉൾപ്പെടുത്തിയുള്ള കലാരൂപങ്ങളുടെയും ഉത്സവങ്ങളുടെയും അറിവുകൾ പകർന്നു നൽകുന്ന രീതിയിലാണ് ദൃശ്യം റൗണ്ട് സംഘടിപ്പിച്ചത്.