സർക്കാർ ജീവനക്കാർ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മൂവാറ്റുപുഴയിൽ റവന്യൂ ജീവനക്കാരുടെ ഓണാഘോഷം “ഓണനിറവ് 2023″ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് കൂടുതൽ ആദരവോടെ പെരുമാറണമെന്നും സേവനങ്ങൾ സമയബന്ധിതമായി ചെയ്തു കൊടുക്കുവാനും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ജീവനക്കാരുടെ മക്കൾക്ക് ജില്ലാ കളക്ടർ അവാർഡ് വിതരണം ചെയ്തു.

തഹസിൽദാർ രഞ്ജിത്ത് ജോർജ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. റവന്യൂ ഡിവിഷണൽ ഓഫീസർ പി.എൻ.അനി മുഖ്യപ്രഭാഷണം നടത്തി. എൽ ആർ തഹസിൽദാർ അസ്മാബീവി, എൽ എ തഹസിൽദാർ ബോബി റോസ് നിർമ്മല കോളേജ് പ്രിൻസിപ്പൽ കെ.വി. തോമസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബേസിൽ പി. വർഗ്ഗീസ്, എന്നിവർ ഓണ സന്ദേശം നൽകി.