ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചുള്ളിയോട് നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡിലും, അരിത്ത്മാറ്റിക് കം ഡ്രോയിംഗ് വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ടെക്‌നോളജി, ഡിസൈനിംഗ് 4 വര്‍ഷ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ്, ടെക്‌നോളജിയില്‍ 3 വര്‍ഷത്തെ ഡിഗ്രി, ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സിയും 3 വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അരിത്തമാറ്റിക് കം ഡ്രോയിംഗ് യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് വിഷയത്തിലുള്ള ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സി 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 5 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി സഹിതം ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 266700.

ഹിന്ദി അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഹിന്ദി ഗസ്റ്റ് അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 5 ന് രാവിലെ 11 ന് കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത രേഖയും, വിദ്യാഭ്യാസ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 204569.

അധ്യാപക നിയമനം

കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ഷിപ്പ് വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 24 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഡോക്ടര്‍ നിയമനം

മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 26 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 282854.