ജില്ലാ പഞ്ചായത്തിന്റെ 2019- 20 ലെ വാര്‍ഷിക പദ്ധതി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സമയബന്ധിതമായി നടപ്പാക്കുമെന്ന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രാധാന്യം നല്കുന്ന രീതിയിലായിരിക്കും പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ജില്ലയിലെ നിരവധി തദ്ദേശഭരണസ്ഥാപനങ്ങളില്‍ പ്രളയം രൂക്ഷമായ കെടുതികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ തദ്ദേശഭരണസ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ കഴിയുന്നവയാണെന്ന്ഉറപ്പുവരുത്തും .
പ്രളയവുമായി ബന്ധപ്പെട്ട് 2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ സംബന്ധിച്ചും 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടത്താവുന്ന പദ്ധതികള്‍ സംബന്ധിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. 2019-20ലെ വാര്‍ഷിക പദ്ധതി നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ തയാറാക്കി ഡിസംബര്‍ 31ന് മുമ്പ് ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ വാര്‍ഷിക പദ്ധതി തയാറാക്കി അംഗീകാരം വാങ്ങുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രതേ്യകം ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 35 ശതമാനം ചെലവഴിച്ചു. ബാക്കിതുക ചെലവഴിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുകയാണ്.
പദ്ധതി രൂപീകരണത്തിനായി 18 വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് നിലവില്‍ ഉള്ളത്. പ്രളയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജൈവ വൈവിധ്യ മാനേജ്മന്റ്, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തി പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. നിലവിലെ ഏറ്റെടുത്ത പദ്ധതികളുടെ മര്ഗ്ഗരേഖയില് മാറ്റമൊന്നുമില്ല. ജനപ്രതിനിധികള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം നടന്നത്. പുതിയ പദ്ധതികള്‍ക്കായി ഇവര്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ പരിശോധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം അനുമതി നല്‍കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന് കൊണ്ടൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി അനിത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലീസബത്ത് അബു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിനീത അനില്‍, സാം ഈപ്പന്, പി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.