വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും പ്രസിദ്ധപ്പെടുത്തിയ പ്ലസ് വൺ ഒഴിവുകളിൽ പ്രവേശനം നേടുന്നതിന് അപേക്ഷ നൽകാൻ ആഗസ്റ്റ് 24 ന് വൈകീട്ട് വരെ സമയമുണ്ട്.

ഇത്തരത്തിൽ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ ആഗസ്റ്റ് 25 ന്  രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ്, റാങ്ക്‌ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ ആഗസ്റ്റ് 25 ന് ‌രാവിലെ 10 മുതൽ 12 മണിക്കു മുമ്പായി വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE’S RANK റിപ്പോർട്ട് (പ്രിന്റൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്‌കൂളധികൃതർ പ്രിന്റ് എടുത്ത് നൽകണം).

യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെ അസൽ രേഖകളും ഫീസുമായി റിപ്പോർട്ട് ചെയ്യണം.