പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 160-ാം ആഘോഷം 28 ന് ആഘോഷിക്കും. രാവിലെ 9.00 ന് വെള്ളയമ്പലം സ്ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗം മന്ത്രി കെ. രാധാകൃഷണൻ, പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ഡെപ്യൂട്ടി സ്വീക്കർ ചിറ്റയം ഗോപകുമാർ, എം എൽ എ അഡ്വ. വി. കെ പ്രശാന്ത്, വി. ശശി, ഒ. എസ്. അംബിക, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ, വാർഡ് കൗൺസിലർ ഡോ. കെ. എസ്. റീന, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.