ദേവികുളം മണ്ഡലതല ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വർണാഭമായ ഘോഷയാത്ര മൂന്നാർ ടൗണിനെ ഉത്സവ ആവേശത്തിലാഴ്ത്തി. ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയോടെ താള മേളങ്ങൾക്കൊപ്പം ചുവട് വച്ച് പുലികളിയും, മാവേലി മന്നൻമാരും, വിവിധ വർണങ്ങളിലുള്ള സാരി ഉടുത്തെത്തിയ കുടുംബശ്രീ പ്രവർത്തകരും ലോഷയാത്രയെ വർണാഭമാക്കി.

പഴയ മൂന്നാർ പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ലോഷയാത്ര മൂന്നാർ ടൗൺചുറ്റി രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ഗ്രീൻലാന്റിൽ എത്തിച്ചേർന്നതോടെ വിവിധ ഓണമത്സരങ്ങളും നടന്നു.വനിത- പുരുഷ വിഭാഗം വടംവലി, കമുകിൽ കയറ്റം തുടങ്ങി വിവിധ മത്സരങ്ങളാണ് അരങ്ങേറിയത്.