എ ഫോര്‍ ആധാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ എന്നിവ ആവശ്യമുള്ള കുട്ടികള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സെപ്തംബര്‍ 4, 5 തീയതികളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക അദാലത്തുകള്‍ നടത്തും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ളതുമായ 5 വയസില്‍ താഴെയുള്ള കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡും സഹിതം രക്ഷിതാവ് അദാലത്തില്‍ പങ്കെടുക്കണം.

പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സെപ്തംബര്‍ ആദ്യവാരത്തോടെ ജില്ലയില്‍ എ ഫോര്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയോ, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 04936 206267.