വനിതാ ശിശുവികസന വകുപ്പ് മുഖേനെ വിധവകള്‍, വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.പി.എല്‍/ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് www.schemes.wcd.kerala.gov.in ലൂടെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ അടുത്തുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുകളില്‍ ലഭിക്കുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.
