ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്‌സിലെ വിവിധ സെന്ററുകളിലേയ്ക്ക് ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു. ടൂറിസം മാർക്കറ്റിംഗ് തസ്തികയ്ക്ക് വേണ്ട യോഗ്യത 60% മാർക്കോടെ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/എം.റ്റി.റ്റി.എം. ബിരുദവും യു.ജി.സി. നെറ്റും.

ഹോട്ടൽ – ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തസ്തികയിലേയ്ക്കുള്ള യോഗ്യത 60% മാർക്കോടെ ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം. യോഗ്യത/ വയസ്സ് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ വിശദമായ അപേക്ഷയുമായി കിറ്റ്‌സിന്റെ തൈക്കാടുള്ള തിരുവനന്തപുരം ക്യാമ്പസിൽ സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് വാക്ക് -ഇൻ ഇന്റർവ്യൂന് ഹാജരാകണം. വിശദവിവരത്തിന്  www.kittsedu.org/  0471-2327707/2329468 എന്നിവയിൽ ബന്ധപ്പെടാം.