2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷം ബി.എസ്.സി (ഇലക്ട്രോണിക്സ്) ബി.എ ഇംഗ്ലീഷ്, ബി.സി.എ, ബിബിഎ, ബികോം, ഇന്റഗ്രേറ്റഡ് എം.എ മലയാളം എന്നീ കോഴ്സുകളിൽ ഇ.ഡബ്ല്യൂ.എസ്. എസ്.ടി, ഒ.ബി.എക്സ്, ലക്ഷദ്വീപ്, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ സെപ്റ്റംബർ 8ന് രാവിലെ 11നകം യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.