കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴില്‍ സ്‌കൂള്‍ അദ്ധ്യാപകനായ ടി. അയ്യപ്പന്‍ എഴുതിയ ‘നവ മുകുളങ്ങള്‍’ കവിതാ സമാഹാരം ഡോ. ബാവ പാലുകുന്ന് പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രസന്ന ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രൈമറി അദ്ധ്യാപകനായ അയ്യപ്പന്റെ പാഠ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത കവിതകളാണ് നവ മുകുളങ്ങള്‍. പി.ടി.എ പ്രസിഡന്റ് മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം. ബാലകൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ സുദേവന്‍, ഹെഡ്മാസ്റ്റര്‍ വി.സുരേഷ് കുമാര്‍, ഇന്ദു കാര്‍ത്തികേയന്‍, കെ.ജെ ജോണ്‍, റെജിമോള്‍ എന്നിവര്‍ സംസാരിച്ചു.
