ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിൽ തേവള്ളി സർക്കാർ ബോയ്സ് ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി. കുട്ടികൾ അന്തേവാസികളുമായി അനുഭവങ്ങൾ പങ്കിട്ടു. ക്ഷേമാന്വേഷണങ്ങൾക്ക് പിന്നാലെ അവർ കലാപരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികളും പങ്കുചേർന്നു. തുടർന്ന് കൊണ്ടുവന്ന സമ്മാനപ്പൊതികൾ മുതിർന്ന പൗരർക്ക് കൈമാറിയാണ് കുട്ടികൾ മടങ്ങിയത്. വൃദ്ധസദനം സൂപ്രണ്ട് പ്രകാശ്, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.