പോഷന്‍ 2023 പോഷക മാസാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ വയനാട് ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ ഫുഡ് എക്സ്പോ ശ്രദ്ധേയമായി. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിത്യ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ചാണ് ഫുഡ് എക്സപോയില്‍ പ്രദര്‍ശിപ്പിച്ചത്.
മധൂടകം, കുലത്ഥ രസം, ബി.സി.ജി ജ്യൂസ്, മുത്തിള്‍ ചമ്മന്തി, മുത്താറി ചെറുപയര്‍ ദോശ, ബീറ്റ്റൂട്ട് പച്ചടി, ശാലി മുദ്ഗ പേയ തുടങ്ങി നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണപദാര്‍ത്ഥങ്ങളും അവയുടെ വിവരണങ്ങളും ഫുഡ് എക്സ്പോയില്‍ ഉണ്ടായിരുന്നു. ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.