കര്‍ഷകര്‍ക്ക് വരുമാനവും പൊതുജനങ്ങള്‍ക്ക് വിലക്കുറവും നല്‍കി പടിഞ്ഞാറക്കല്ലടയിലെ എല്ലാ ബുധനാഴ്ചയും പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണി. പഞ്ചായത്തും കൃഷിഭവനും സംയുക്തമായി രൂപീകരിച്ച കര്‍ഷകസമിതി വഴിയാണ് പ്രവര്‍ത്തനം.

കര്‍ഷകര്‍ക്ക് 10 ശതമാനമാണ് അധികലാഭം. ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വിലക്കുറവും. പഞ്ചായത്തിലെ കര്‍ഷകരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വിപണനം ചെയ്യാന്‍ അവസരമുണ്ട്. കര്‍ഷകര്‍ക്ക് ഉത്പന്നത്തിന്റെ മൂന്ന് ശതമാനം തുകയാണ് ബോണസ്. കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണയില്‍ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.