പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ (ഹോമിയോ) ഓഫിസ് കൊടുവായൂര്‍ ഗവ: ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കൊടുവായൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഡോക്ടര്‍ ഹിപ്പോ ക്രാറ്റിനും അലോപ്പതി ഡോക്ടര്‍ ആയ സാമുവല്‍ ഹാനിമാനം ചേര്‍ന്ന് പഠനം നടത്തിയ ശേഷമാണ് ഹോമിയോ സിസ്റ്റം ഓഫ് മെഡിസിന്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതെന്നും ഇതിനെ ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുന്നതിനായി നേതൃത്വം നല്‍കിയ വ്യക്തികളിലൊരാളായിരുന്നു ഗാന്ധിജിയെന്നും ബോധവല്‍ക്കരണ ക്ലാസില്‍ ഡോക്ടര്‍ എ.ജി.ലത (സൂപ്രണ്ട് ജില്ലാ ഹോമിയോ ആശുപത്രി ) പറഞ്ഞു. കൊടുവായൂര്‍ ഗവ: ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ (ഇന്‍ ചാര്‍ജ്) സുനിത ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നിലാവര്‍ണീസ്, ഡോക്ടര്‍ വി.ബി.അഖില (പുതുനഗരം പഞ്ചായത്ത് ഹോമിയോ ആശുപത്രി), ഡോക്ടര്‍ അനിഷ (കുത്തന്നൂര്‍ പഞ്ചായത്ത് ഹോമിയോ ആശുപത്രി), കെ.നാരായണന്‍ കുട്ടി (ഗവ: ഹൈസ്‌കൂള്‍ അധ്യാപകന്‍, കൊടുവായൂര്‍), ഡോക്ടര്‍ കെ.ജലജ (കൊടുവായൂര്‍ ഗവ: ഹോമിയോ ആശുപത്രി), വിദ്യാര്‍ത്ഥികള്‍, ടീച്ചേഴ്‌സ്, പരിസരവാസികള്‍ പങ്കെടുത്തു.