കുട്ടിമനസ്സുകളിലെ വര്‍ണസ്വപ്നങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയ വിസ്മയവുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സരം അരങ്ങേറി. ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പുതുതലമുറയുടെ സര്‍ഗാത്മകകഴിവുകള്‍ പരമാവധി വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കുന്ന അവസരങ്ങള്‍ക്ക് ഉദാഹരണമാണ് ഇവിടെ നടക്കുന്ന മത്സരം എന്ന് മന്ത്രി പറഞ്ഞു. യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം പോലുള്ളവ നടപ്പിലാക്കി പുതിയ ആശയങ്ങള്‍ക്കും ഇടമൊരുക്കുകയാണ്.
കുരുന്ന് മനസ്സുകളിലെ ചിന്തയും സ്വപ്നങ്ങളും അവരവരുടെകഴിവുകളിലൂടെ പ്രകടിപ്പിക്കുന്നതിനുള്ള വേദികളും ഒരുക്കുന്നുണ്ട്. ആധുനിക സംവിധാനങ്ങളുള്ള ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം ക്ലിന്റ് സ്മാരക ചിത്രരചനാമത്സരത്തിന് വേദിയാക്കിയ ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. ഇത്തരം വേദികള്‍ പരമാവധി പ്രയോജനപ്പെടുത്തനാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ശിശുക്ഷേമസമിതി നടത്തിയ കാര്‍ഷിക ക്വിസ്മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി ഷൈന്‍ദേവ് അധ്യക്ഷനായി. മത്സരത്തിനുള്ള കുട്ടികള്‍, അധ്യാപകര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.