കേരള ജലകൃഷി വികസനഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷിസ്ഥലം വികസിപ്പിക്കുവാനായി സാഹചര്യം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിനകം റീജിയണല്‍ എക്‌സിക്യൂട്ടീവ,് ദക്ഷിണമേഖല, അഡാക്ക്, ഫിഷറീസ് കോംപ്ലക്‌സ് , നീണ്ടകര പി ഒ കൊല്ലം 691582.വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 7907047852.
