ചലച്ചിത്രവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമികഅറിവ് പകരുന്നതിന് ശില്‍പശാല. യുവജനക്ഷേമ ബോര്‍ഡ് ചെറുപ്പക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ തിരക്കഥാ രചന മുതല്‍ തിയേറ്റര്‍ റിലീസ് വരെയുള്ള മേഖലകളിലെ വിദഗ്ധരാണ് ക്ലാസ്‌നയിക്കുക. സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍പെട്ട തിരക്കഥാനിര്‍മ്മാണം, സംവിധാനം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീതസംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ് ഫോമുകള്‍, പിച്ച് ഡെക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍.

ത്രിദിന പരിപാടിയുടെ ഭാഗമാകാന്‍ സ്വന്തമായി തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം/ഡോക്യുമെന്ററി/ആല്‍ബം/മ്യൂസിക് വീഡിയോ/പരസ്യചിത്രം/റീല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ (ദൈര്‍ഘ്യം അരമണിക്കൂറില്‍ താഴെയാകണം; ഫോര്‍മാറ്റ് MP4) ലിങ്ക് filmworkshop01@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.. യൂ ട്യൂബ് വീഡിയോ, ഗൂഗിള്‍ ഡ്രൈവ് ലിങ്കുകള്‍ വഴി അയക്കാം. സംവിധാനത്തിന് പുറമെ മറ്റേതെങ്കിലും രീതിയില്‍ ഈ പരിപാടിയുടെ ഭാഗമായവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി: 18 -35. ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തിയ ബയോഡേറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി) നല്‍കണം. അവസാന തീയതി ഒക്‌ടോബര്‍ അഞ്ച്. ഫോണ്‍ 0471-2733602